For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട് ദുരന്തം; 'മോദി ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് ഫോട്ടോഷൂട്ടിനാണോ'?: ടി സിദ്ദിഖ് എംഎല്‍എ

03:24 PM Oct 14, 2024 IST | Online Desk
വയനാട് ദുരന്തം   മോദി ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് ഫോട്ടോഷൂട്ടിനാണോ    ടി സിദ്ദിഖ് എംഎല്‍എ
Advertisement

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ് എംഎല്‍എ. യനാട് ദുരന്തബാധിതപ്രദേശങ്ങള്‍ മോദി സന്ദർശിച്ചത് ഫോട്ടോഷൂട്ടിനാണോ എന്ന് ടി സിദ്ദിഖ് ചോദിച്ചു. വയനാടിന് ആവശ്യമായ ധനസഹായം നൽകാൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്നും ദുരന്തബാധിതരുടെ മുഴുവന്‍ കടവും എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

229 കോടി രൂപയുടെ അടിയന്തര സഹായം സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒന്നും നല്‍കിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ നയാപൈസ നല്‍കിയില്ല. ഇപ്പോള്‍ വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി വയനാട് സന്ദർശനം നടത്തിയത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്ന്. നേരത്തേ കേരളത്തിന് കേന്ദ്രസഹായം ലഭിക്കാത്തതിൽ നിയമസഭയിൽ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും പ്രതിഷേധമുയർന്നിരുന്നു.

സഹായധനം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി അറിയിക്കുകയും ചെയ്തിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്രസഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് അമിക്കസ്‌ക്യൂറി കോടതിയെ അറിയിച്ചിരുന്നു. അയൽ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കേന്ദ്രഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ഈ മാസം 18-നകം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ഡിവിഷൻ ബെഞ്ച് അഡീ. സോളിസിറ്റർ ജനറലിന് നിർദേശം നൽകി. ദുരന്തത്തിന്റെ തുടർനടപടികൾ മറ്റൊരു ദുരന്തമാവുകയാണെന്നും കോടതി പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.