വയനാട് ദുരന്തം 'രൂക്ഷമായ പ്രകൃതി ദുരന്തം’ ആയി പ്രഖ്യാപിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ശശി തരൂർ എംപി
10:40 AM Aug 01, 2024 IST
|
Online Desk
Advertisement
ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ‘രൂക്ഷമായ പ്രകൃതിദുരന്തങ്ങളുടെ’ (calamity of severe nature) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ശശി തരൂർ എംപി. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാർലമെന്‍റ് അംഗങ്ങള്‍ക്ക് 1 കോടി രൂപ വരെ എംപി ഫണ്ടിലൂടെ അനുവദിക്കാനാകും. വയനാടിന് അതൊരു കൈത്താങ്ങാകാൻ ഉപകരിക്കുമെന്നും ചൂണ്ടി കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ശശി തരൂർ കത്തയച്ചു.
Advertisement
Next Article