രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി വയനാട് ഒഐസിസി പ്രവർത്തകർ സംഗമം നടത്തി
കുവൈറ്റ് സിറ്റി : ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി രാഹുൽ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഒഐസിസി വയനാട് ജില്ലയുടെ കുടുംബ സംഗമം നടത്തി. അലക്സ് മാനന്തവാടി, മാണി ചാക്കോ, ജസ്റ്റിൻ പാടിച്ചിറ, സിബി പുൽപ്പള്ളി, ഷിബു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗമത്തിൽ വർത്തമാനകാല ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഭീഷണികളെ കുറിച്ച് ചർച്ച ചെയ്തു. വിഭിന്നങ്ങളായ ഭാഷയും ജാതി മതസംസ്കാരങ്ങളും നിലനിർത്തുന്നതിനും അതിലുപരി ഭാരതത്തിൻ്റെ ഉയർച്ചയും കെട്ടുറപ്പും നില നിർത്തുന്നതിനു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേരെ നേതൃത്വത്തിലുള്ള ഭരണ സംവിധാനം നിലവിൽ വന്നേ മതിയാവൂ . ഇന്ത്യൻ ജനാധിപത്യം നിയലനിർത്തുന്നതിനായി ശ്രീ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഈ അവസരത്തിൽ പിന്തുണ നൽകേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ജനാധിപത്യ വിശ്വാസിയുടെയും പ്രത്യകിച്ച് വായനാട്ടുകാരന്റെയും ബാധ്യതയാണെന്ന് യോഗം വിലയിരുത്തി.