Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദുര്‍ബലമായ ഇടക്കാല ബഡ്ജറ്റ്: രമേശ് ചെന്നിത്തല

03:52 PM Feb 01, 2024 IST | Online Desk
Advertisement

58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബഡ്ജറ്റ് പ്രസംഗത്തില്‍ യുവാക്കളെയും സ്ത്രീകളെ നിര്‍മല സീതാരാമന്‍ പാടേ മറന്നു. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും വാരിക്കോരി നല്‍കാനാണ് മേദി സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. എക്കണോമിക് സര്‍വ്വേ പോലും നടത്താതെ 20 കോടി ജനങ്ങളെ ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ട് വന്നു എന്ന് ബഡ്റ്റില്‍ പറയാന്‍ എങ്ങനെ കഴിയും ? ഇതെല്ലാം പാര്‍ലമെന്റ് ഇലക്ഷന്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ള വാചക കസര്‍ത്തു മാത്രമാണ്.

Advertisement

സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു. സാധാരണ ബഡ്ജറ്റിന് മുന്നോടിയായുള്ള എക്കണോമിക് സര്‍വ്വേ പോലും നടത്താതെ രാജ്യത്തിന്റെ യാഥാര്‍ത്ഥ്യം മറച്ച് വെച്ച് കൊണ്ടും ഇലക്ഷന്‍ ലക്ഷ്യം വെച്ച് കൊണ്ടുള്ളതുമാണ് ബജറ്റ്.മോദിയെന്ന വ്യക്തിയെ വാനോളം പുകഴ്ത്താന്‍ മാത്രമുള്ള ഭാവന ശൂന്യമാണ്. കാര്യമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ കഴിഞ്ഞ 10 വര്‍ഷത്തെ ബി ജെ പി സര്‍ക്കാരിന്റെ വികസ നേട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ചിലവില്‍ ബി ജെ പിയുടെ ഒരു മിനി പ്രകടന പത്രികമാണ് ഇടക്കാല ബഡ്ജറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

Advertisement
Next Article