Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷേമ പെൻഷൻ കിട്ടാക്കനി;
വർധനയ്ക്ക് ബജറ്റിൽ ഇടമില്ല

06:35 PM Feb 05, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അഞ്ചു മാസത്തെ കുടിശിക നിലനിൽക്കെ പെൻഷൻ വർധനയെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. ആരോഗ്യം നഷ്ടമായ ലക്ഷക്കണക്കിനു മുതിർന്ന പൗരന്മാരുടെ ആശ്വാസമാണ് സർക്കാർ ക്ഷേമ പെൻഷൻ. തുടർഭരണമുണ്ടായാൽ സാമൂഹിക ക്ഷേമ പെൻഷൻ 2500 രൂപയാക്കാമെന്ന വാഗ്ദാനം നൽകിയാണ് പിണറായി സർക്കാർ 2021ൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ആ വാഗ്ദാനം നാലാമത്തെ ബജറ്റിലും കടലാസിലൊതുങ്ങി. ക്ഷേമപെൻഷൻ കുടിശിക വന്നതിന് കുറ്റമെല്ലാം കേന്ദ്രത്തിന്റെ മേൽ ചുമത്തി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ കൈകഴുകി.
നിലവിൽ പെൻഷൻ അഞ്ചു മാസം വരെ കുടിശികയാണ്. ക്ഷേമപെൻഷൻ നൽകുന്നതിനു വേണ്ടി കഴിഞ്ഞ ബജറ്റിൽ ഇന്ധനവിലയിൽ രണ്ടു രൂപ സെസ് ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും 5 മാസം ക്ഷേമപെൻഷൻ കുടിശികയായതിനെ കുറിച്ച് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വിശദീകരിച്ചില്ല. 2024ൽ കുടിശ്ശിക വരുത്താതെ ക്ഷേമപെൻഷൻ നൽകും എന്നു മാത്രമാണ് തുക വർധന പ്രതീക്ഷിച്ച് ഇരുന്ന ലക്ഷക്കണക്കിന് വയോജനങ്ങൾക്കു ലഭിച്ച പ്രതീക്ഷ. കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയെ പുറംചാരിയാണ് കേരളം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ ധനമന്ത്രി ബന്ധിപ്പിച്ചത്. കേന്ദ്രം എന്തൊക്കെ ചെയ്താലും ‘കേരളം തളരില്ല തകരില്ല തകര്‍ക്കാനാകില്ല’ എന്ന് ആമുഖ പ്രസംഗത്തിൽ വെല്ലുവിളിച്ച ധനമന്ത്രി തന്റെ കയ്യിൽ ഒരു പ്ലാൻ ബി ഉണ്ടെന്ന അവകാശ വാദവും ഉയർത്തി.

Advertisement

Tags :
kerala
Advertisement
Next Article