പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്
09:44 PM Mar 14, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നെറ്റിയിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ. തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് ഹാൻഡിലിലാണ് ഇക്കാര്യം അറിയിച്ചത്. മമതയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.വീട്ടിൽവെച്ച് കാലുതെന്നിവീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവിൽ കൊൽക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ എക്സിൽ പങ്കുവെച്ച ചിത്രത്തിൽ മമതയുടെ നെറ്റിയിൽ മുറിവേറ്റതായും രക്തം ഒഴുകുന്നതായും കാണാം.
Advertisement
Next Article