Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍

12:48 PM Dec 14, 2024 IST | Online Desk
Advertisement

അപ്‌ഡേഷനുകളും ഫീച്ചറുകളും പുതുമയോടെ അവതരിപ്പിക്കുന്ന വാട്‌സാപ്പ് മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതുമയോടെ എത്തിയിരിക്കുകയാണ്. വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍ കൊണ്ടുവന്നതാണ് പ്രധാന ആകർഷണം. ഹൈ റെസലൂഷന്‍ വീഡിയോയിലൂടെ വീഡിയോ കോള്‍ അനുഭവവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് വാട്‌സാപ്പ് പറയുന്നത്.

Advertisement

പപ്പി ഇയേഴ്‌സ്, അണ്ടര്‍ വാട്ടര്‍, കരോക്കെ മൈക്രോഫോണ്‍ തുടങ്ങി പത്ത് വീഡിയോ കോള്‍ എഫക്ടുകളാണ് പുതുതായി ചേർത്തിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റില്‍നിന്ന് പ്രത്യേകം ആളുകളെ മാത്രം തിരഞ്ഞെടുത്ത് കോള്‍ ചെയ്യാനുള്ള സംവിധാനവും പുതുതായി നല്‍കുന്നുണ്ട്. ഡെസ്‌ക്‌ടോപ്പ് വാട്‌സാപ്പിലും ഏതാനും പുതിയ ഓപ്ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ കോള്‍ ലിങ്ക് ഒരുക്കാനും മറ്റൊരു നമ്പര്‍ ഡയല്‍ ചെയ്യാനുമുള്ള സൗകര്യം ഉണ്ടാകും.

റിയല്‍ ടൈം ചാറ്റില്‍ ടൈപ്പിങ് ഇന്‍ഡിക്കേറ്റര്‍ അടുത്തിടെ വാട്‌സാപ്പില്‍ കൊണ്ടുവന്നിരുന്നു. വണ്‍-ടു-വണ്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ടൈപ്പ് ചെയ്യുന്ന ആളുടെ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടെയുള്ള ടൈപ്പിങ് ഇന്‍ഡിക്കേഷനാണ് നല്‍കുന്നത്. ഗ്രൂപ്പ് ചാറ്റുകളിലും മറ്റും ഒന്നിലധികം ആളുകള്‍ ഒരേസമയം ടൈപ്പ് ചെയ്യുമ്പോഴാണ് ഈ ഫീച്ചര്‍ കൂടുതല്‍ ഉപകാരപ്രദമാകുന്നത് എന്നാണ് വാട്‌സാപ്പ് അവകാശപ്പെടുന്നത്.

Tags :
Tech
Advertisement
Next Article