കൊച്ചിയിൽ അലൻ വാക്കറുടെ ഡിജെ ഷോയ്ക്കിടെ വ്യാപകമോഷണം
03:32 PM Oct 07, 2024 IST | Online Desk
Advertisement
കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വാക്കറുടെ ഡി ജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. വിലകൂടിയ മുപ്പതോളം സ്മാർട് ഫോണുകളാണ് ഞായറാഴ്ച രാത്രി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നഷ്ടമായത്. ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
Advertisement
സംഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറായിരത്തോളം കാണികളാണ് കൊച്ചിയിൽനടന്ന പരിപാടിയിൽ പങ്കെടുത്തത്. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ഗതാഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിരുന്നു. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയതായിരുന്നു നോർവീജിയൻ സംഗീതജ്ഞൻ അലൻവാക്കർ.