Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്റ്റേഡിയം ജയിലാക്കി മാറ്റാന്‍ സമ്മതിക്കില്ല: കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഡല്‍ഹി സര്‍ക്കാര്‍

02:45 PM Feb 13, 2024 IST | Online Desk
Advertisement

ഡല്‍ഹി: 'ദില്ലി ചലോ' മാര്‍ച്ചുമായി കര്‍ഷക സമരം ആരംഭിച്ചിരിക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന കര്‍ഷകരെ മാറ്റുന്നതിന് സ്റ്റേഡിയം വിട്ടുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കര്‍ഷകര്‍ ന്യായമായ അവകാശങ്ങള്‍ക്കായാണ് സമരം ചെയ്യുന്നതെന്നും സ്റ്റേഡിയത്തെ ജയിലാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisement

ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വിട്ടുനല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് വ്യക്തമാക്കി. കര്‍ഷകരുടെ സമരം ന്യായമാണ്. മാത്രവുമല്ല, സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ഭരണഘടനാപരമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് അന്യായമാണ് -അദ്ദേഹം പറഞ്ഞു.

അതേസമയം, സ്റ്റേഡിയം ജയിലാക്കി മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന സമരക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അവരെ മാറ്റാന്‍ വേണ്ടിയുള്ള സ്ഥലമാണ് ആവശ്യപ്പെട്ടതെന്ന് ഇവര്‍ പറയുന്നു.കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണ്. അവരെ നേരിടുന്നതും അറസ്റ്റ് ചെയ്യുന്നതും മുറിവില്‍ ഉപ്പ് തേക്കുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനത്തിനൊപ്പം ആം ആദ്മി സര്‍ക്കാര്‍ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്‌കരിക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് രാവിലെ ക?ര്‍?ഷ?ക?ര്‍ 'ദില്ലി ചലോ' മാര്‍ച്ച് തുടങ്ങിയത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. സമരക്കാരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് നേരിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement
Next Article