Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അസം ജനതക്കൊപ്പം നില്‍ക്കും: പാര്‍ലമെന്റില്‍ അവരുടെ പോരാളിയാകുമെന്ന് രാഹുല്‍ഗാന്ധി

03:45 PM Jul 08, 2024 IST | Online Desk
Advertisement

സില്‍ച്ചര്‍: താന്‍ അസം ജനതക്കൊപ്പം നില്‍ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ പോരാളിയാകുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളപ്പൊക്കം രൂക്ഷമായ സംസ്ഥാനത്തിന്, സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തില്‍ കേന്ദ്രം ലഭ്യമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അസമിലെ കചാര്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.

Advertisement

''അസമില്‍ നാശം വിതച്ച പ്രളയത്തില്‍ എട്ടു വയസ്സുകാരന് ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നിലവിലെ സ്ഥിതി എന്താണെന്ന് അസം കോണ്‍ഗ്രസ് എന്നെ അറിയിച്ചിട്ടുണ്ട്. 60ലേറെ പേര്‍ മരിക്കുകയും 53,000 പേര്‍ പലായനം ചെയ്യുകയും ചെയ്തു. 24 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ബി.ജെ.പിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടും പരാജയവുമാണ് ഈ വലിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അസമിന്റെ കാര്യത്തില്‍ സമഗ്രമായ പദ്ധതി വിഭാവനം ചെയ്യേണ്ടതുണ്ട് - പുനരധിവാസവും നഷ്ടപരിഹാര വിതരണവും ഉടനെ നടത്തണം. വടക്കു കിഴക്കന്‍ മേഖലയെ മുഴുവന്‍ പ്രളയഭീതിയില്‍നിന്ന് സംരക്ഷിക്കാന്‍ വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി സ്ഥാപിക്കുകയെന്നതും പ്രധാനമാണ്. ഞാന്‍ അസം ജനതക്കൊപ്പം നില്‍ക്കും, പാര്‍ലമെന്റില്‍ അവരുടെ പോരാളിയാകും. സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തില്‍ കേന്ദ്രം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്'' -രാഹുല്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, അസമിലെ പ്രളയം 30 ജില്ലകളെ ബാധിച്ചിട്ടുണ്ട്. പ്രധാന നദികളെല്ലാം കരകവിഞ്ഞതോടെ റോഡുകള്‍ തകരുകയും വന്‍ തോതില്‍ കൃഷിനാശമുണ്ടാവുകയും ചെയ്തു. നിവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. മഴക്കൊപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

Advertisement
Next Article