വിൻഡോസ് തകരാർ: റദ്ദാക്കിയത് 11 വിമാനങ്ങൾ
10:52 AM Jul 20, 2024 IST
|
Online Desk
FILE PHOTO-An IndiGo airlines passenger aircraft taxis on the tarmac at Chhatrapati Shivaji International airport in Mumbai, India, May 29, 2023. REUTERS/Francis Mascarenhas/File Photo
Advertisement
കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണമായി പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി.
Advertisement
ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളിൽ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടുതുടങ്ങിയതാണ്. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം ഇതോടെ പ്രതിസന്ധിയിലായി.
Next Article