For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മരുന്നില്ല, മരണം വരെ സംഭവിക്കും; ദംഗല്‍ താരത്തിന്റെ മരണത്തിനിടയാക്കിയ ഡെര്‍മറ്റോമയോസിറ്റിസ്?

04:33 PM Feb 20, 2024 IST | Online Desk
മരുന്നില്ല  മരണം വരെ സംഭവിക്കും  ദംഗല്‍ താരത്തിന്റെ മരണത്തിനിടയാക്കിയ ഡെര്‍മറ്റോമയോസിറ്റിസ്
Advertisement

ആമീര്‍ ഖാന്‍ നായകനായി സൂപ്പര്‍ഹിറ്റായി മാറിയ ബോളിവുഡ് ചിത്രമായ ദംഗലിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സുഹാനി ഭട്നാഗറിന്റെ മരണം ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ചിത്രത്തില്‍ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ചാണ് നടിയുടെ മരണം. ഇപ്പോഴിതാ രോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സുഹാനി ഭട്നാഗറിന്റെ കുടുംബം.

Advertisement

മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഡെര്‍മറ്റോമയോസൈറ്റിസ് എന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചതെന്ന് നടിയുടെ പിതാവ് പറയുന്നു. എയിംസില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വരെ സുഹാനിയുടെ രോഗം തിരിച്ചറിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മകളുടെ കൈകാലുകളില്‍ നീര് വന്ന് വീര്‍ത്തിരുന്നതായി പിതാവ് വെളിപ്പെടുത്തി. രോഗം എന്താണെന്ന് നേരത്തെ സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മകള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ പിടിപ്പെടുന്ന രോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്. പേശികളുടെ ബലക്ഷയവും, പെട്ടന്ന് രൂപപ്പെടുന്ന തടിപ്പുകളും നീരുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. ഇത് ലഘൂകരിക്കാനുള്ള ചികിത്സകള്‍ മാത്രമാണ് നിലവില്‍ ആശുപത്രികളില്‍ നല്‍കി വരുന്നത്.

ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന രോഗമാണിത്. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ ഇത് ശ്വാസകോശത്തെ ബാധിക്കുകയും അണുബാധയുണ്ടാക്കാന്‍ കാരണമാവുകയും ചെയ്യുന്നു. അണബാധ രൂക്ഷമായി ഒടുവില്‍ മരണം സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Tags :
Author Image

Online Desk

View all posts

Advertisement

.