സ്വകാര്യ ബസിൽ സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മധ്യവയസ്ക്കൻ അറസ്റ്റിൽ
04:56 PM Oct 11, 2024 IST
|
Online Desk
Advertisement
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിനകത്ത് സ്ത്രീക്ക് നേരേ ആക്രമണം. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ (42) ആണ് പ്രതി. പുതുക്കോട് അഞ്ചുമുറി സ്വദേശി ഷമീറയുടെ കൈക്ക് സാരമായി പരിക്കേറ്റു. വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Advertisement
കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. ഷമീറയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മഥൻകുമാറിനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമക്കേസ് ചുമത്തി.
Next Article