Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം'; ഉത്സാഹ് സംസ്ഥാന കൺവെൻഷൻ നാളെ

07:31 PM Nov 29, 2023 IST | Veekshanam
Advertisement

കൊച്ചി: മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇന്ത്യയെ വീണ്ടെടുക്കുവാൻ പെൺകരുത്ത് രാഹുൽ ഗാന്ധിക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി ഉത്സാഹ് കൺവെൻഷൻ നാളെ രാവിലെ 11 ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കും. കൺവെൻഷൻ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ കൺവെൻഷനെ അഭിസംബോധന ചെയ്യും. രാജ്യത്തെ വർഗീയ- വിഘടനവാദികളിൽ നിന്നും വീണ്ടെടുക്കുവാനുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പോരാട്ടങ്ങൾക്ക് ശക്തി പകരുകയാണ് ഈ കൺവെൻഷനിലൂടെയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി പറഞ്ഞു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്. ഉത്സാഹ് ക്യാമ്പയിന്റെ ഭാഗമായി ജില്ലകളിലും തുടർന്ന് ബ്ലോക്കുകളിലും കൺവെൻഷനുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഒട്ടാകെ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച ശേഷമാണ് ഉത്സാഹ് സംസ്ഥാന കൺവെൻഷൻ നടക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ആകാത്ത തരത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ മഹാരാജാസ് കോളേജ് ഗ്രൗണ്ട്, ഫോർഷോർ റോഡ്, വില്ലിംഗ്ടൺ ഐലൻഡ് റോഡുകളുടെ വശങ്ങളിലും കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള വാഹനങ്ങൾ കണ്ടെയ്നർ റോഡ്, വല്ലാർപാടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും കാസർഗോഡ്, കണ്ണൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തോട് അനുബന്ധിച്ചുള്ള റോഡുകളുടെ വശങ്ങളിൽ പാർക്ക് ചെയ്യണമെന്നും സ്വാഗതസംഘം നിർദ്ദേശം നൽകുന്നു. അമ്പതിനായിരത്തോളം സ്ത്രീകളാണ് കൺവെൻഷനിൽ പങ്കെടുക്കുകയെന്നും ജെബി കൂട്ടിച്ചേർത്തു. എറണാകുളം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മഹിളാ കോൺഗ്രസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ മിനിമോൾ, ജില്ലാ പ്രസിഡന്റ് സുനില സിബി തുടങ്ങിയവർ പങ്കെടുത്തു.

Advertisement

Tags :
kerala
Advertisement
Next Article