കാർഷിക ഉപകരണങ്ങളുടെ പ്രവർത്തനം ആരംഭിച്ചു
02:44 PM Sep 20, 2024 IST
|
Online Desk
Advertisement
പോത്താനിക്കാട്: പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം കേര സമതിക്ക് അനുവദിച്ച കാർഷിക ഉപകരണങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി. കെ. വർഗീസ് പ്രവർത്തനങ്ങളുടെ ഉദ് ഘാടനം നിർവഹിച്ചു. പോത്താനികാട് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈ സേഷൻ പ്രസിഡന്റ് ഷാൻ മുഹമ്മദ് അധ്യക്ഷൻ ആയി. കാടു വെട്ടിയെന്ത്രം,തെങ്ങിൻ തടം, കൃഷി ഇടങ്ങൾ ഒരുക്കുന്നതിനു വേണ്ടി ഉള്ള മിനി ടില്ലർ എന്നിവ അടങ്ങുന്ന മെഷിനുകളുടെ പ്രവർത്തനം ആണ് ആരംഭിച്ചത്. കൃഷി ഓഫീസർ സണ്ണി കെ എസ് സ്വാഗതം ആശംസിച്ചു വികസനസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജിനു മാത്യു, മെമ്പർമാരായ ജോസ് വർഗീസ്, എൻ. എം ജോസഫ്, ഡോളി സജി, സാബു മാധവൻ ഫാർമേഴ്‌സ് പ്രൊഡ്യസേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികളായ ,കുറുബൻ വി ഒ ,കുര്യാക്കോസ് കെ ഒ ,സി വി പോൾ തുടങ്ങിയവർ സംസാരിച്ചു .
Advertisement
Next Article