For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലോക അറബി ഭാഷാ ദിനം വിപുലമായി ആഘോഷിച്ച് അലിഫ് ഇന്റർനാഷണൽ സ്കൂൾ.

01:46 PM Dec 26, 2024 IST | നാദിർ ഷാ റഹിമാൻ
ലോക അറബി ഭാഷാ ദിനം വിപുലമായി ആഘോഷിച്ച് അലിഫ് ഇന്റർനാഷണൽ സ്കൂൾ
Advertisement

റിയാദ്: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അലിഫ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച ലോക അറബി ഭാഷാ ദിനാചരണം വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടി പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അറബിക് പണ്ഡിതനുമായ ഡോക്ടർ അബ്ദുൽ അഹദ് ബിനു ഖുദ്ദൂസ് നദീർ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു.

Advertisement

അറബിക് കാലിഗ്രാഫി, മോഡൽ മേക്കിങ്, ഡ്രോയിങ്, അറബിഗാനം, ട്രാൻസ് ലേഷൻ, പ്രശ്നോത്തരി തുടങ്ങിയ വ്യത്യസ്ത പരിപാടികൾ വിവിധ ഗ്രേഡുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അറബി ഭാഷയുടെ വ്യാപനവും പുതിയ ലോകത്തെ സാധ്യതകളും പ്രതിപാദിച്ചുള്ള പ്രഭാഷണങ്ങളും സംഘടിപ്പിച്ചു..

അറബ് സാഹിത്യവുമായും നാഗരികതയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തയ്യാറാക്കിയ മോഡലുകളുടെ പ്രദർശനവും നടന്നു. അറബിക് ഡിപ്പാർട്ട്മെന്റിന് കീഴിൽ നടന്ന പരിപാടികൾക്ക് മുഹമ്മദ് സൽമാൻ, ആയിഷ അബ്ദുൽ മജീദ്, ഷഹീൻ ജഹാൻ എന്നിവർ നേതൃത്വം നൽകി.

ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിമിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി എന്നിവർ സംബന്ധിച്ചു.

Author Image

നാദിർ ഷാ റഹിമാൻ

View all posts

Advertisement

.