For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലോകകപ്പ് വിജയം; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കേരള നിയമസഭ

01:59 PM Jul 01, 2024 IST | Online Desk
ലോകകപ്പ് വിജയം  ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കേരള നിയമസഭ
Advertisement

ലോകകപ്പ് വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കേരള നിയമസഭ. നിയമസഭാ സമ്മേനത്തിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചത്. കേരളത്തിന് അഭിമാനമായി സഞ്ജു സാംസൺ മാറിയെന്നും സഞ്ജുവിന്റെ സാന്നിധ്യം കേരളത്തിനൊന്നാകെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സഞ്ജു സംസോണിന് ഉജ്ജ്വല വരവേൽപ്പ് നൽകുമെന്നും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ് ഈ വിജയമെന്നും പിണറായി വിജയൻ പറഞ്ഞു.

Advertisement

തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടവീര്യത്തിന്റെ വിജയമാണ് ഈ ലോകകപ്പ് വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
‘പ്രതിഭാശാലികളുടെ കൂട്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം, ശക്തമായ തിരിച്ചുവരവിലൂടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള കലാശപോരിൽ കിരീടം നേടിയത്. ഈ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതാണ്' വിഡി സതീശൻ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.