ക്ഷേത്ര മൈതാനത്തെ നവകേരള സദസ് വേദിക്കെതിരേ ഹൈക്കോടതിയിൽ ഹർജി
10:50 AM Dec 13, 2023 IST
|
ലേഖകന്‍
Advertisement
കൊല്ലം: നവകേരളാ സദസിനെതിരേ ഹൈക്കോടതയിൽ ഹർജി. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്റെ മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെയാണ് ഒരു കൂട്ടം ഭക്തർ ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ക്ഷേത്രഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്ര ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. അതിനിടെ ക്ഷേത്ര മതിൽ പൊളിക്കാനും നീക്കം നടക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഈ മാസം 18 നാണ് നവകേരള സദസ് കുന്നത്തൂർ മണ്ഡലത്തിൽ നടക്കുക. ഭക്തര്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Advertisement
Next Article