Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്രിസ്ത്യൻ പള്ളി വിവാദം: ഉത്തരവ് പിൻവലിച്ച് സർക്കാർ മുട്ടുകുത്തി

06:48 PM Nov 24, 2023 IST | Rajasekharan C P
Advertisement

കൊല്ലം: ആകെ അടിതെറ്റി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്നു കാണിച്ച് ഒരു വ്യക്തി നൽകിയ പരാതിയുടെ നിജസ്ഥിതി പരിശോധിക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട നടപടി സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ മത വിഭാ​ഗത്തെ സംശയമുനയിൽ നിർത്തുന്ന വിവാദ ഉത്തരവിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൽസിപ്പൽ ഡയറക്ടർ ഇപ്പോൾ പറയുന്നത്. പരാതിയിൽ പൊതുവായി ഒരു വിഷയം പരാമർശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ല. പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണ്. അതിനാൽ തുടർനടപടിയെടുക്കേണ്ടെന്ന് അറിയിക്കുന്നതായി പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി.

Advertisement

എന്നാൽ സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കാൻ തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതു വിവാദമായതോടെയാണ് പിൻവലിച്ചത്. ഉത്തരവിറക്കിയ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ വിശദീകരണവും ചോദിച്ചു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച ഒരു പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. ബംഗലൂരു സ്വദേശിയാണ് പരാതി നൽകിയത്. സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഈ പരാതിയെ കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ഈ പരാതി തദ്ദേശ ഡയറക്ടർക്ക് കൈമാറി. തുടർന്നാണ് ഉത്തരവിറങ്ങിയത്.

Advertisement
Next Article