Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അർഹതപ്പെട്ട തൊഴിലിനു വേണ്ടി കേഴുന്ന യുവത

04:42 PM Mar 15, 2024 IST | ലേഖകന്‍
Advertisement
Advertisement

കണ്ണ് തുറക്കാത്ത സർക്കാർ

ആദർശ് മുക്കട

കഷ്ടപ്പെട്ട് പി.എസ്.സി പരീക്ഷ എഴുതി റാങ്കിൽ ഇടം നേടിയിട്ടും ഇപ്പോഴും ജോലി കിട്ടാതെ പ്രതിസന്ധിയിൽ തന്നെ തുടരുകയാണ് സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​ർ. 13,975 പേ​രാണ് ഏ​ഴ് ബ​റ്റാ​ലി​യ​നു​ക​ളി​ൽ​നി​ന്നാ​യി റാ​ങ്ക് പട്ടികയി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ളത്. എന്നാൽ റി​പ്പോ​ർ​ട്ട് ചെ​യ്ത ഒ​ഴി​വു​ക​ൾ 3019 മാ​ത്ര​മാ​ണ്. 2021 ഏ​പ്രി​ലി​ലാ​ണ് പ്രാ​ഥ​മി​ക പ​രീ​ക്ഷ ന​ട​ന്ന​ത്. 2022 മാ​ർ​ച്ചി​ൽ പ്ര​ധാ​ന പ​രീ​ക്ഷ​യും ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ൽ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും ന​ട​ന്നു. 2023 ഏ​പ്രി​ൽ 13നാ​ണ് റാ​ങ്ക് പട്ടിക നി​ല​വി​ൽ വ​ന്ന​ത്. റാ​ങ്ക് പട്ടികയുടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ, ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ന​ട​പ​ടി​യൊന്നും ഇല്ലാത്ത മട്ടാണ്. റാ​ങ്ക്​ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ​പേർക്കും നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇപ്പോൾ സമരത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടറിയേറ്റ് പരിസരം കേന്ദ്രീകരിച്ച് ഒട്ടേറെ സമരങ്ങളാണ് നടന്നത്. ത​ല​മു​ണ്ഡ​നം ചെ​യ്തും പ്ര​തീ​കാ​ത്മ​ക​മാ​യി വെ​ള്ള​പു​ത​ച്ചും ശ​വ​മ​ഞ്ചം ചു​മ​ന്നും ക​ല്ലു​പ്പി​നു​മീ​തേ മു​ട്ടു​കു​ത്തി​യി​രു​ന്നും സമാനതകളില്ലാത്ത സമര പോരാട്ടങ്ങൾക്കായിരുന്നു സെക്രട്ടറിയേറ്റ് പടിക്കൽ സാക്ഷ്യം വഹിച്ചത്. സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക്​ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ടു​ത്ത സ​മ​ര​മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്ന​ത്. നിലവിൽ ഉദ്യോഗാർത്ഥികളുടെ നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.

സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​ർ വീക്ഷണത്തോട് സംസാരിക്കുന്നു

• സർക്കാരിന്റേത് ആ​ക്ഷേ​പ​ത്തോ​ടു​കൂ​ടി​യു​ള്ള സമീപനം

അർഹതപ്പെട്ട തൊഴിലിനു വേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാർഥികളോട് അങ്ങേയറ്റം ആക്ഷേപകരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അത്തരത്തിലുള്ള മറുപടി തന്നെയാണ് ലഭിച്ചത്. ഇതുവരെയും മുഖ്യമന്ത്രി തങ്ങളെ നേരിട്ടു കാണുന്നതിനുള്ള അനുവാദം നൽകിയിട്ടില്ല. ഉദ്യോഗാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് അപ്പുറത്തേക്ക് തങ്ങളെ ഒരുതവണ പോലും കേൾക്കാൻ പോലും ഈ സർക്കാർ തയ്യാറാകുന്നില്ല. ഒരുതവണ ഏകെജി സെന്ററിൽ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ എത്തിയ ഉദ്യോഗാർത്ഥികൾക്ക് നേരിടേണ്ടിവന്നത് മോശം അനുഭവമായിരുന്നു. ഇനിയും പരീക്ഷകൾ വരുമെന്നും, അതിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ മതിയെന്നുമായിരുന്നു ഉപദേശം.

• ഇത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം

ഞങ്ങളുടെ കൂട്ടത്തിലെ നല്ലൊരു ശതമാനം ആളുകളും സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്നും ഉള്ളവരാണ്. കാലങ്ങളായുള്ള സ്വപ്നമായിരുന്നു ഈ ജോലി. രാവും പകലുമില്ലാതെ നിരന്തരം കഷ്ടപ്പെട്ട് പഠിച്ചാണ് ഉദ്യോഗാർത്ഥി പട്ടികയിൽ ഇടം നേടിയത്. പലർക്കും ഇത് അവസാന അവസരമായിരുന്നു. വിലക്കയറ്റവും എല്ലാ മേഖലകളിലും ജനങ്ങൾ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കാലത്ത് തൊഴിലില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവുക എന്നത് അസാധ്യമാണ്.ഇനിയും തൊഴിൽ ലഭിച്ചില്ലെങ്കിൽ ഞങ്ങളുടെ കൂട്ടത്തിൽ പലരും ആത്മഹത്യയിലേക്ക് പോലും എത്തപ്പെട്ടേക്കാം. അത്രമേൽ ദുരിത പൂർണ്ണമാണ് നിലവിലെ സ്ഥിതി.

• സർക്കാരിന്റെ വഞ്ചന മനോഭാവം വെടിയണം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ കത്തിക്കൂത്തും അതിനെ തുടർന്നുണ്ടായ അന്വേഷണം പി എസ് സി അട്ടിമറിയിലേക്ക് പോലും എത്തിയിരുന്നു. അന്ന് കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ളവർ അനധികൃതമായ പി എസ് സി പൊലീസ് പരീക്ഷയിൽ ഇടം നേടിയിരുന്നു. അതിനുശേഷം ചില നിയന്ത്രണങ്ങളും പുതിയ പരിഷ്കാരങ്ങളും പി എസ് സി യിൽ നടപ്പാക്കിയിരുന്നു. അതുപ്രകാരം രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടപ്പാക്കുന്ന രീതി പ്രാബല്യത്തിൽ വന്നു. ഞങ്ങളുടെ പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്നിരുന്ന സമയത്ത് ഒറ്റ പരീക്ഷ രീതിയായിരുന്നു. ഇതിനിടയിൽ പി എസ് സി ക്രമക്കേട് വിവാദം ഉയർന്നു വന്നപ്പോൾ പരീക്ഷ രീതി രണ്ട് ഘട്ടങ്ങളാക്കി മാറ്റുകയായിരുന്നു. രണ്ടാംഘട്ട പരീക്ഷ എഴുതി വരുന്ന മുഴുവൻ പേർക്കും ജോലി നൽകുമെന്നായിരുന്നു അന്നത്തെ പി എസ് സി ചെയർമാൻ പറഞ്ഞിരുന്നത്. സർക്കാരും സമാനമായ രീതിയിൽ ആയിരുന്നു പ്രതികരിച്ചിരുന്നത്. മാത്രവുമല്ല ഒഴിവുകൾക്ക് അനുസൃതമായ ഉദ്യോഗാർത്ഥി പട്ടികകൾ ആകും പ്രസിദ്ധീകരിക്കുക എന്ന ഉറപ്പും അന്ന് നൽകിയിരുന്നു. എന്നാൽ പട്ടിക നിലനിൽക്കുമ്പോൾ തന്നെ തുടർച്ചയായി വീണ്ടും പരീക്ഷ നോട്ടിഫിക്കേഷനുകൾ പുറത്തിറക്കുകയാണ് സർക്കാർ ചെയ്തത്. ഇത് ഉദ്യോഗാർത്ഥികളോടുള്ള കനത്ത അവഗണന തന്നെയാണ്.

• പൊതുസമൂഹത്തിന്റെ പിന്തുണയേറുന്നു

ഉദ്യോഗാർത്ഥികൾ നിലവിൽ നടത്തിവരുന്ന സമരത്തിന് പൊതുസമൂഹത്തിന്റെ വലിയ സ്വീകാര്യതയും പിന്തുണയും ആണ് ലഭിക്കുന്നത്. നിരവധി സാധാരണക്കാരും വിദ്യാർത്ഥികളും മറ്റ് ലിസ്റ്റുകളിൽ പെട്ട ഉദ്യോഗാർത്ഥികളും സമരമുഖത്തേക്ക് കടന്നുവന്ന് പിന്തുണ അറിയിക്കുന്നുണ്ട്. യൂത്ത്കോൺഗ്രസും കെഎസ്‌യുവും പോലെയുള്ള യുവജന വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പി എസ് സി പഠനം നടത്തുന്ന ഒട്ടേറെ വിദ്യാർഥികൾ സമരപ്പന്തലിൽ എത്തി അഭിവാദ്യമർപ്പിച്ചിരുന്നു. ഉദ്യോഗാർത്ഥികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു വിഭാഗം തന്നെ സമരമുഖത്ത് സജീവമായി രംഗത്തുണ്ട്.

• സമരം കൂടുതൽ ശക്തമാക്കും, തെരഞ്ഞെടുപ്പിൽ നിലപാടെടുക്കും

അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് നേരെ ഇനിയും മുഖം തിരിക്കാത്ത സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കുകയാണ്. നിരാഹാര സമരം വരും ദിവസങ്ങളിലും തുടരും. ഉദ്യോഗാർത്ഥികളുടെ കുടുംബാംഗങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ ശക്തമായ സമരപരിപാടികൾ ആലോചിക്കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടവർക്കെതിരായ നിലപാട് സ്വീകരിക്കും. ഇപ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്നം ഈ പട്ടികയിൽ മാത്രം ഉൾപ്പെട്ടവരെ ബാധിക്കുന്ന ഒന്നല്ല. വരുന്ന നാളെകളിലും പി എസ് സി പരീക്ഷയിൽ വിശ്വാസമർപ്പിക്കുന്നവരെ കൂടി നേരിട്ട് ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സമരത്തിൽ വിട്ടുവീഴ്ചകൾക്കില്ല.

Tags :
featuredkeralaPolitics
Advertisement
Next Article