Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് ​ഗൺമാൻ, ന്യായീകരിച്ച് മുഖ്യമന്ത്രി

12:19 PM Dec 16, 2023 IST | Veekshanam
Advertisement

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ആണെന്നു കാണിക്കുന്ന സിസി ടിവി ചിത്രങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചു . മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺ​ഗ്രസുകാരെ ​ഗൺമാൻ മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. അതേസമയം, ഗൺമാൻ പ്രതിഷേധക്കാരെ തല്ലിയത് വിവാദമാവുകയാണ്. മുഖ്യമന്ത്രിയുടെ യാത്ര കോ-ഓർഡിനേഷനാണ് ഗൺമാൻ്റെ ചുമതല. അയാൾക്കു പ്രതിഷേധക്കാരെ തല്ലാൻ അധികാരമില്ല.
എന്നാൽ, ​ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി. തന്റെ സുരക്ഷയ്ക്കു ചുമതലപ്പെട്ട ഉദ്യോ​ഗസ്ഥർ എന്തും ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഇന്നു രാവിലെ കായംകുളത്തു പ്രതികരിച്ചത്.
അതിനിടെ, അക്രമത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. മാന്യമല്ലാത്ത സമരം നടത്തിയാൽ അടി കിട്ടുമെന്നായിരുന്നു സജി ചെറിയാൻ്റെ പ്രതികരണം. അടി കിട്ടിയാലേ നേതാവാകാൻ കഴിയൂ. ഞങ്ങൾക്കും അടി കിട്ടിയിട്ടുണ്ട്. അടി കൊടുക്കാനാണ് പൊലീസുള്ളതെന്നും സജി ചെറിയാൻ മാധ്യങ്ങളോടു പറഞ്ഞു. കരിങ്കൊടി കാട്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റ ശ്രമം.

Advertisement

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. എം ജെ ജോബിൻ്റെ വീട് ആക്രമിക്കേണ്ട ഒരു സാഹചര്യവുമില്ല. ഞങ്ങളെല്ലാം ആദരിക്കുന്ന മാന്യനായ വ്യക്തിയാണ് ജോബ്. വീട് ആക്രമിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോൾ പ്രാദേശിക പാർട്ടി നേതൃത്വം പറയുന്നത്. എന്നാൽ മാധ്യമങ്ങളിൽ നേരെ തിരിച്ചാണ് വാർത്തകൾ വന്നതെന്നും സജി ചെറിയാൻ. അതേ സമയം, ജോബിന്റെ വീട് എറിഞ്ഞു തകർക്കപ്പെട്ടതിന്റെ ചിത്രങ്ങൾ സഹിതം വാർത്ത വന്നിട്ടും സജി ചെറിയാൻ വകവയ്ക്കുന്നില്ല.
അതേസമയം, നവകേരള സദസ് ആലപ്പുഴ ജില്ലയിൽ പര്യടനം തുടരുകയാണ്. ഉച്ചകഴിഞ്ഞ് 3 ന് മാവേലിക്കര ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. സ്കൂളിൻ്റെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായ സ്ഥലമാണിത്. ഇവിടെയും മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധം ഭയന്നു വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Tags :
featuredkerala
Advertisement
Next Article