Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരിങ്കൊടി പ്രതിഷേധമറിയാൻ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോൺചോർത്തുന്നു;മുഖ്യമന്ത്രിക്ക് റോബോ ഫോബിയ: എറിക് സ്റ്റീഫൻ

12:25 AM Dec 23, 2023 IST | Veekshanam
Advertisement
Advertisement

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധം ശക്തമായതോടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നു. കോളേജിലെ പരിപാടിക്കായി ബംഗളുരുവിലെ ഒരു കമ്പനിയിൽ വിളിച്ച് ഡ്രോണിന്റെ വിവരങ്ങൾ അന്വേഷിച്ച എൻ.എസ്.യു ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനാണ് ഡ്രോൺ വാങ്ങുന്നതെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. എറിക് സ്റ്റീഫൻ ബംഗളൂരുവിലുള്ള കമ്പനിയിൽ വിളിച്ച് ഡ്രോണിന്റെ വിവരങ്ങളും അതിന്റെ പേലോഡ് ശേഷിയുമൊക്കെ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം പോലീസ് എറിക് സ്റ്റീഫനെ കസ്റ്റഡിയിലെടുക്കുകയും ഡ്രോൺ വാങ്ങുന്നതെന്തിനാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ താൻ ഫോണിൽ സംസാരിച്ച വിവരങ്ങൾ തിരിച്ച് പോലീസ് തന്നോട് തന്നെ അന്വേഷിച്ചത് ഫോൺ ചോർത്തൽ നടന്നുവെന്ന് ഉറപ്പിക്കുന്നുണ്ടെന്ന് എറിക് സ്റ്റീഫൻ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
കെ.എസ്.യുവിന്റെ ഡി.ജി.പി. ഓഫീസ് മാർച്ചിന് മുമ്പാണ് ചൊവ്വാഴ്ച രാത്രി എറിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ നാലുവരെ സ്റ്റേഷനിൽ ഇരുത്തി. എറിക് ബെംഗളൂരുവിൽ വിളിച്ച് അന്വേഷിച്ച നാല് ഏജൻസികൾക്കും ഡ്രോൺ എറിക്കിന് വിൽക്കാൻ പാടില്ല എന്ന് നോട്ടീസ് നൽകുകയും ചെയ്തു.
എന്നാൽ മാർ ഇവാനിയോസ് കോളേജിന്റെ ഒരു പരിപാടിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഡ്രോൺ വാങ്ങാൻ തീരുമാനിച്ചതെന്നാണ് എറിക് പറയുന്നത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത തന്റെ ഫോൺ ചോർത്തിയത് എന്തിനാണെന്ന എറിക്കിന്റെ ചോദ്യത്തിന് പക്ഷെ പോലീസിന് മറുപടിയില്ല. താൻ ഡ്രോൺ വാങ്ങാൻ തീരുമാനിച്ചത് ഒരു ക്രിമിനൽ കുറ്റമല്ല. വാങ്ങിയ ഡ്രോൺ ഉപയോഗിച്ച് നിയമലംഘനം നടത്തിയാൽ മാത്രമേ അത് കുറ്റമാകുകയുള്ളു. ഒരു കുറ്റം ചെയ്യുമെന്ന് മുൻകൂട്ടി അനുമാനിച്ച് കേസെടുക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് എറിക് ചോദിക്കുന്നു.
ഫോൺ ചോർത്തിയെന്ന് പോലീസുകാർ തന്നെ സമ്മതിച്ചു. ഒരാൾ മാത്രമേ കേൾക്കൂവെന്ന് ഉദ്യോഗസ്ഥർ തന്നോട് വെളിപ്പെടുത്തിയെന്നും എറിക് സ്റ്റീഫൻ പറയുന്നു. തന്റെ ഫോൺ ചോർത്തിയിട്ടുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളുടെ ഉൾപ്പെടെ ഫോണുകൾ ചോർത്തുന്നുണ്ടെന്ന് ഉറപ്പാണെന്ന് എറിക് സ്റ്റീഫൻ പറയുന്നു.

ഒരു ഡ്രോൺ ഓർഡർ ചെയ്തതിനാണ് ഇത്രയും പ്രശ്‌നങ്ങൾ  ഉണ്ടാക്കുന്നതെന്നും ഇത്തരം ഭയങ്ങളെ റോബോ ഫോബിയ എന്നാണ് വിളിക്കുന്നതെന്നും എറിക് സ്റ്റീഫൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് റോബോ ഫോബിയ ആണെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയാൻ ഫോൺ ചോർത്താമെന്ന് പൊലീസ് തന്നെ പറയുന്നു. ഞാൻ ഫോൺ വിളിച്ച് അടുത്ത ദിവസം പോലീസ് വീട്ടിൽ വന്നു. അടുത്തിടെയാണ് ഒരു കുട്ടിയെ കാണാതായത്. ആ കുട്ടിയെ കണ്ടുപിടിക്കാൻ എത്ര ദിവസം വേണ്ടി വന്നു. ഈ സംവിധാനമൊക്കെ മാതൃകാപരമായി വേണം ഉപയോഗിക്കാൻ. ക്രിമിനൽ പശ്ചാത്തലമില്ലാത്ത എന്റെ ഫോൺ ചോർത്തുന്നു. എന്നാൽ വലിയ ക്രൈം നടക്കുമ്പോൾ ചെയ്‌തോ. ഞാൻ ഒരു ഉപകരണം വാങ്ങുന്നു എന്നതിന്റെ പേരിൽ എന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഒട്ടും സ്വീകാര്യമല്ല.
മുഖ്യമന്ത്രിക്കും സംഘത്തിനും മാനസിക വിഭ്രാന്തിയാണ്. ഞാൻ ഡ്രോൺ വാങ്ങുന്നത് കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനാണെന്ന് ഇവരെന്തിനാണ് സംശയിക്കുന്നത്. യൂത്ത് കോൺഗ്രസുകാരെയും കെ.എസ്.യുക്കാരെയും ഡിവൈഎഫ്‌ഐക്കാർ തല്ലുന്നു. അതൊന്നും തടയാൻ പൊലീസിന് സമയമില്ലെന്നും എറിക് പ്രതികരിച്ചു.  

Advertisement
Next Article