'ഞങ്ങളുടെ വനിത പ്രവര്‍ത്തകയുടെ തുണിയിന്മേല്‍ പിടിച്ച ആ പൊലീസുകാരെ കണ്ടിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ': പൊലീസുകാര്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ വനിത പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറി പൊലീസ്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സംഘര്‍ഷത്തില്‍ രാഹുലിനും പരുക്കേറ്റു. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ വനിതാ പൊലീസിനു നേരെ നടപടി വേണമെന്ന് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
''പൊലീസ് ഇവിടെ വന്നപ്പോള്‍ അവരാദ്യം ചെയ്തത് വനിത പ്രവര്‍ത്തകയുടെ തുണിയിന്മേല്‍ പിടിക്കലാണ്. ഞങ്ങളുടെ വനിത പ്രവര്‍ത്തകയുടെ തുണിയിന്മേല്‍ പിടിച്ച ആ പൊലീസുകാരെ കണ്ടിട്ടേ ഞങ്ങള്‍ പോകുന്നുള്ളൂ. എസ്എഫ്‌ഐക്കാര്‍ സമരം ചെയ്യുമ്പോള്‍ ഇതാണോ പൊലീസിന്റെ സമീപനം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കുപറ്റി.
അനില്‍ കുമാറിന്റെയും സന്ദീപിന്റെയും ഓര്‍ഡര്‍ വാങ്ങിയാണ് എന്റെ സഹപ്രവര്‍ത്തകരെ തല്ലിയത്. പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലാക്കാന്‍ പറഞ്ഞപ്പോള്‍ അവരെ വണ്ടിയ്ക്കകത്തിട്ട് തല്ലി. സമരം തുടരുകതന്നെ ചെയ്യും. കേരളം ഭരിക്കുന്നത് അനില്‍ കുമാറിനെപ്പോലെയുള്ള സന്ദീപിനെപ്പോലെയുള്ള ഗുണ്ടാ ക്രിമിനല്‍ സംഘത്തിന്റെ എമ്പോക്കികളാണോ പിണറായി വിജയന്‍ എന്നു പറയുന്ന ക്രിമിനല്‍ ആണോ എന്ന് ഇന്ന് തീരുമാനിക്കണം. വനിതാ പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ പിടിച്ചാല്‍ നക്ഷത്രം വച്ച് നടക്കാന്‍ കഴിയില്ല''രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.