Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂട്യൂബ് ഞെട്ടി; 13 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമായി റൊണാൾഡോ

യുട്യൂബ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം 10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് എന്ന റെക്കോർഡ് റൊണാൾഡോയ്ക്ക് സ്വന്തം
11:08 AM Aug 22, 2024 IST | Online Desk
Advertisement

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യുട്യൂബ് ചാനല്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം 10 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്. ആരംഭിച്ച് 90 മിനിറ്റിനുള്ളില്‍ തന്നെ ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ ചാനല്‍ നേടി. ഇതോടെ, അതിവേഗം ഒരു മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ ചാനല്‍ എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സിയ്ക്ക് ഉള്ള 2.16 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്‌നെ മറികടന്നു. റൊണാള്‍ഡോ മെസ്സിയുടെ ഇരട്ടിയാണ് രണ്ട് മണിക്കൂറിനുള്ളില്‍ നേടിയതെന്ന് തെളിയിച്ചു. ഇപ്പോൾ, റൊണാള്‍ഡോയുടെ ചാനലിൽ 13.4 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്.

Advertisement

"ദ വെയ്റ്റ് ഈസ് ഓവർ, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ!" പുതിയ യാത്രയിൽ ഒപ്പം പങ്കാളികളാകൂ കൂടാതെ സബ്സ്ക്രൈബ് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സുള്ള ക്രിസ്റ്റ്യാനോ, സൗദി അറേബ്യന്‍ പ്രോ ലീഗ് ക്ലബായ അല്‍ നസറിന്റെയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും ക്യാപ്റ്റനാണ്. സമൂഹ മാധ്യമത്തിൽ ഏറ്റവും കൂടുതലായ പ്രതിഫലം ലഭിക്കുന്ന സ്‌പോര്‍ട്‌സ് താരമായ ക്രിസ്റ്റ്യാനോ, തന്റെ യൂട്യൂബ് ചാനലിൽ ഫുട്‌ബോള്‍, കുടുംബം, ആരോഗ്യ, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് എന്നിവയെക്കുറിച്ചുള്ള ഉള്ളടക്കങ്ങൾ പരിഗണിക്കുമെന്ന് വ്യക്തമാക്കി.

Tags :
EntertainmentSports
Advertisement
Next Article